Madhavam header
Above Pot

അച്ഛന്റെ അസുഖം ഗുരുതരം ,ജാമ്യം തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയിൽ

തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ നാലാം പ്രതിയായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരി ജാമ്യം നേടാന്‍ കോടതിയില്‍ വ്യാജരേഖ ചമച്ചുവെന്ന് ആക്ഷേപം.

Astrologer

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവിയൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് രോഗം ഗുരുതരമാണെന്നും അതിനാല്‍ മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയത്.


അതേസമയം, അര്‍ബുദ രോഗബാധിതനായി ചികില്‍സയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടെന്നിരിക്കെയാണ് ബിനീഷ് വ്യാജരേഖ സമര്‍പ്പിച്ചതെന്നാണ് ആക്ഷേപം. പാന്‍ക്രിയാസിലെ അര്‍ബുദബാധയെ തുടര്‍ന്ന് നേരത്തെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സ തേടിയത്. ഇക്കാലയളവില്‍ അദ്ദേഹം സംഘടനാ ചുമതലയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു.

എന്നാല്‍, ചീകില്‍സയ്ക്ക് ശേഷം കോടിയേരി സുഖം പ്രാപിക്കുകയും സംഘടനാ ചുമതലയിലേക്ക് തിരികെ വരുന്നുവെന്ന് സൂചന നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ബിനീഷ് കോടിയേരി കോടതിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി. നേരത്തെ, ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി കഴിഞ്ഞ ഫെബ്രുവരി 22നു തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ അറിസ്റ്റ് ചെയ്തത്.

Vadasheri Footer