വൈദ്യുതി ചാർജ്ജ് വർദ്ധന, യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി .

ഗുരുവായൂർ : വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി തൈക്കാടുള്ള ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു ജില്ലാ യൂത്ത് കോൺഗ്രസ്സ് നിർവാഹ സമിതി അംഗം പ്രതീഷ് ഓടാട്ട് അധ്യക്ഷത വഹിച്ചു .

Vadasheri

Astrologer

ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട്, കെ.എസ്.യൂ: ജില്ലാ സെക്രട്ടറി ഫായിസ് മുതൂവട്ടൂർ, ബാബുരാജ് ഗുരുവായൂർതുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ. കെ. രഞ്ജിത്ത്,ആനന്ദ് രാമകൃഷ്ണൻ,ജോയൽ കാരക്കാട്, അനീഷ്. കെ. കെ,ശ്രീജിത്ത്‌ തിരുവെങ്കിടം,സുധി.എം. എസ്, യദുകൃഷ്ണൻ. കെ. പി,ഹരികൃഷ്ണൻ, ബിൻഷ ബാബു,എന്നിവർ സമരത്തിന് നേതൃത്വം നൽകി

Astrologer