Madhavam header
Above Pot

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. ബി ജെ പി മുൻ മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ശിവസേനയിലെ വിമത നീക്കങ്ങൾക്ക് മുന്നിൽനിന്നത് ഷിൻഡെ ആയിരുന്നു. ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേറുന്ന ഷിൻഡെ, മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാണ്. ശിവസേന നേതാക്കളായ ബാൽ താക്കറെയെയും ആനന്ദ് ഡിഗെയെയും സ്മരിച്ചുകൊണ്ടാണ് ഷിൻഡെ സത്യവാചകം ചൊല്ലിയത്.

Astrologer

ആനന്ദ് ഡിഗെയുടെ ഡ്രൈവറായിട്ടായിരുന്നു ഏക്നാഥ് ഷിൻഡെയുടെ തുടക്കം.സത്യപ്രതിജ്ഞ ചടങ്ങ്രാത്രി 7.30ന് രാജ്ഭവനിലെ ദർബാർ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. കുടുംബ സമേതമാണ് ഫഡ്നാവിസ് ചടങ്ങിനെത്തിയത്.ഷിൻഡേയും ദേവേന്ദ്ര ഫഡ്നവിസും രാജ്ഭവനിൽ എത്തി ഗവര്‍ണറെ കാണുകയായിരുന്നു. തങ്ങൾക്കൊപ്പമുള്ള വിമത, സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണക്കത്തുമായി ഇരുവരും എത്തി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു.

രണ്ടര വർഷത്തെ മഹാവികാസ് അഗാഡി സഖ്യസർക്കാറിന് അന്ത്യംകുറിച്ച് വിശ്വാസവോട്ടെടുപ്പിന് കാത്തുനിൽക്കാതെ ഇന്നലെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായിരുന്നു ഏക്നാഥ് ഷിൻഡെ

Vadasheri Footer