Header 1 vadesheri (working)

ദേശീയ പാത വികസനം , കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണം: വ്യാപാരി വ്യവസായി സമിതി

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുവാൻ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ചാവക്കാട് ടൗണിൽ നടത്തിയ പ്രതിഷേധ ശ്രദ്ധ ക്ഷണിക്കൽ സമരം സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ഉൽഘാടനം ചെയ്തു. സമിതി ഏരിയാ ട്രഷറർ പി.എ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ഏരിയാ കമ്മിറ്റി അംഗം രാജേഷ് നമ്പ്യാർ സ്വാഗതവും, എൻ എസ് . സഹദേവൻ നന്ദിയും രേഖപ്പെടുത്തി.

First Paragraph Rugmini Regency (working)

ചാവക്കാട് ഏരിയായിലെ മറ്റു കേന്ദ്രങ്ങളായ അണ്ടത്തോട് ചന്ദ്രൻ തട്ടകത്തും; മന്ദലാംകുന്ന് സമിതി ഏരിയാ പ്രസിഡണ്ട് ടി.ബി. ദയാനന്ദൻ; എടക്കഴിയൂർ സമിതി ജില്ലാ കമ്മിറ്റി അംഗം സി ഡി. ജോൺസൻ ; ഒരു മനയൂർ സമിതി ജില്ലാ കമ്മിറ്റിയംഗം ബിന്ദു സജിയും ഉൽഘാടനം ചെയ്തു.

ദേശീയ പാത കടന്നുപോകുന്ന ജില്ലയിലെ നാട്ടിക ഏരിയാ കമ്മിറ്റിയിലെ വാടാനപ്പിള്ളി സെന്ററിൽ നടന്ന സമരം സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ ; തളിക്കുളം സെന്റർ സമിതി ജില്ലാ പ്രസിഡണ്ട് ബാബു ആന്റണി; കാളമുറി സമിതി ജില്ലാ കമ്മിറ്റി അംഗം എ.എൻ. സജീവൻ; ചെന്ത്രാപ്പിന്നി സമിതി ജില്ലാ കമ്മിറ്റി അംഗം എ.ജെ. വിൽസണും ; കൊടുങ്ങല്ലൂർ ഏരിയായിൽ നടന്ന സമരം കൊടുങ്ങല്ലൂർ ടൗണിൽ സമിതി ജില്ലാ ട്രഷറർ രാജൻ ഡയമണ്ട് : മൂന്നുപീടിക സമിതി ജില്ലാ കമ്മിറ്റി അംഗ o സച്ചിൻ കാട്ടിൽ; പെരിഞ്ഞനം സെന്ററിൽ നടന്ന സമരം സമിതി സംസ്ഥാന കമ്മിറ്റിയംഗം ജോസ് തെക്കെ ത്തല; മതിലകം ബേബി കുരിയാപ്പിള്ളി ; ശ്രീനാരായണപുരം സി.എസ്.ജോഷി : കോതപറമ്പ് ഗിരീഷ് ; പൊരി ബസാർ സി.കെ.മുഹമ്മദ് എന്നിവർ ഉൽലാടനം ചെയ്തു. കോവി ഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന സമരം ദേശീയ പാത കടന്നുപോകുന്ന മൂന്ന് ഏരിയാ കമ്മിറ്റികളിലും നടന്നു.

Second Paragraph  Amabdi Hadicrafts (working)