Header 1 vadesheri (working)

വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. ഭദ്രം കുടുംബസുരക്ഷ പദ്ധതിയുടെ ധനസഹായ വിതരണം ടി.എൻ പ്രതാപൻ എം.പി നിർവ്വഹിക്കും.

First Paragraph Rugmini Regency (working)

ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. എൻ.കെ.അക്ബർ എം.എൽ.എ മുഖ്യതിഥിയാകും. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാപ്രസിഡന്റ് കെ.വി.അബ്ദുൽഹമീദ്, യൂണിറ്റ് പ്രസിഡന്റ് പി.ഐ.ആന്റോ, ലൂക്കോസ് തലക്കോട്ടൂർ, ജോജിതോമസ്, കെ.കെ.സേതുമാധവൻ, പുതൂർ രമേശ്കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)