Header 1 vadesheri (working)

വ്യാജമദ്യ വിൽപ്പന ,ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു

Above Post Pazhidam (working)

തൃശൂർ : കാഞ്ഞാണിയിൽ വ്യാജമദ്യ വിൽപ്പന നടത്തിയതിന് ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 10 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. മണലൂർ തണ്ടാശേരി വീട്ടിൽ സായൂജ് (33 ) നെയാണ് അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘംഅറസ്റ്റ് ചെയ്തത്. നീഗ്രോ എന്ന പേരിൽ ബസ് സർവ്വീസ് നടത്തിയിരുന്ന സായൂജ് കഴിഞ്ഞ കോവിഡ് കാലത്ത് ബസ് സർവ്വീസ് നിർത്തിയതോടെയാണ് മദ്യ വിൽപ്പന തുടങ്ങിയതെന്ന് എക്സൈസ് പറഞ്ഞു. സ്പിരിറ്റിൽ കളറും ഫ്ലേവറും ചേർത്ത് വ്യാജ സ്റ്റിക്കർ അടിച്ച് ഒട്ടിച്ചാണ് മദ്യം വിൽപ്പന നടത്തിയിരുന്നത്.

First Paragraph Rugmini Regency (working)