വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ, ജീപ്പുകൾ തകർത്തു, പൊലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. ഇവർ രണ്ട് പൊലീസ് ജീപ്പുകൾ തകർക്കുകയും വാൻ തടയുകയും ചെയ്തതായാണ് റിപ്പോർട്ട്, 16 പൊലീസുകാർക്കും പ്രാദേശിക മാദ്ധ്യമ പ്രവർത്തകനും പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ വിഴിഞ്ഞം ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് വിവരം.
സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ വൈദികരുമായി ചർച്ച നടത്തുന്നുണ്ട്ശനിയാഴ്ച വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സഹായമെത്രാൻ ക്രിസ്തുദാസ് അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്,.