Madhavam header
Above Pot

ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി.

ഗുരുവായൂർ : അന്യ സംസ്ഥാന അയ്യപ്പ ഭക്തരുടെ തള്ളിച്ച കാരണം നാട്ടുകാരായ ഭക്തർ ക്ഷേത്ര ദർശനം ഒഴിവാക്കി . അവധി ദിവസമായതോടെ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി . ഞായർ രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭക്തർ എത്തിയത് . നിലവിലെ പാർക്കിങ് ഗ്രൗണ്ട് ഏകാദശി കാർണിവൽ നടത്താൻ നഗര സഭ വാടകക്ക് കൊടുത്തതോടെ പാർക്കിങ്ങിന് സ്ഥലം അന്വേഷിച്ചു വാഹനങ്ങൾ നെട്ടോട്ടമായിരുന്നു .

Astrologer

വ്യാപാരികൾക്ക് സീസണിൽ ഏറ്റവും കൂടുതൽ പണം പെട്ടിയിൽ വീണ ദിനം കൂടിയായിരുന്നു .ക്ഷേത്രത്തിൽ 619 കുരുന്നുകൾക്കാണ് ചോറൂൺ നൽകിയത് .നെയ് വിളക്ക് ശീട്ടാക്കി 987 പേരാണ് ദർശനം നടത്തിയത് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 13,23,020 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . തുലാഭാരം വഴിപാട് വകയിൽ 14,24,440 രൂപയും ലഭിച്ചു പാൽപ്പായസം 4,37,207 രൂപക്കും നെയ്പായസം 2, 61,720 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു മൊത്തം 52,46, 238 രൂപയാണ് ക്ഷേത്രത്തിലെ ഭണ്ഡാര ഇതര വരുമാനം

Vadasheri Footer