Header 1 vadesheri (working)

വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി ക്ഷേത്ര നഗരി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരി വിവാഹ പാർട്ടി ക്കാരെ കൊണ്ട് വീർപ്പു മുട്ടി. ,244 വിവാഹമാണ് ഞായറാഴ്ച കണ്ണന്റെ തിരുനടയിൽ നടന്നത് . തിരക്ക് മുന്നിൽ കണ്ട് ക്ഷേത്രം അധികൃതർ മുന്നൊരുക്കം നടത്തിയതിനാൽ ഉച്ചക്ക് മുന്നേ തന്നെ 244 വിവാഹങ്ങളും സുഗമമായി നടന്നു .അഞ്ച് വിവാഹ മണ്ഡപങ്ങളിലും ഒരേ സമയം വിവാഹം നടന്നു പാക്കിസ്ഥാൻ അതിർത്തിയിലാണ് ജോലി ചെയ്യുന്നതെന്ന മാനഭാവം ഉള്ള സെക്യൂരിറ്റി ജീവനക്കാർക്ക് വിവാഹം നടത്തിപ്പ് സംബന്ധിച്ച ചുമതല നൽകാതിരിക്കാൻ ദേവസ്വം ശ്രദ്ധിച്ചിരുന്നു.

First Paragraph Rugmini Regency (working)

ഇതിനാൽ വലിയ ആക്ഷേപങ്ങൾക്ക് ഇടയില്ലാതെ വിവാഹ പാർട്ടിക്കാർക്ക് താലി കെട്ട് കഴിഞ്ഞു ക്ഷേത്ര നടയിൽ നിന്നും മടങ്ങാൻസാധിച്ചു . വിവാഹവും , അതിന്റെ ഫോട്ടോ ഗ്രാഫിയും ശീട്ടാക്കിയത് വഴി 2,33,500 രൂപയാണ് ക്ഷേത്ര ത്തിലേക്ക് ലഭിച്ചത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 20,53,700 രൂപയും , തുലാഭാരം വഴിപാട് വകയിൽ 16,50,870 രൂപയും ലഭിച്ചു .5,61,805 രൂപയുടെ പാൽ പായസവും ,1,72,980 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി യിരുന്നു .

Second Paragraph  Amabdi Hadicrafts (working)

അതെ സമയം .രാവിലെ ക്ഷേത്ര നഗരിയിലെ റോഡുകൾ എല്ലാം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു . ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് രംഗത്ത് ഇല്ലാത്തതിനെ തുടർന്ന് മണിക്കൂറുകൾ വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങി കിടന്നു . ബസിലെ കണ്ടക്ടർമാർ ഇറങ്ങിയാണ് ട്രാഫിക്ക് നിയന്ത്രിച്ചത് ബസുകൾക്ക് സമയം ക്രമം പാലിക്കേണ്ടതിനാൽ അവരുടെ ചുമതലയിലായി റോഡിലെ തടസം നീക്കൽ . .