Madhavam header
Above Pot

ഭക്ഷ്യ വിഷ ബാധ , രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

ഗുരുവായൂർ : രാഹുൽ ഗാന്ധിയുടെ നാളത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം നാളെ രാഹുൽ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുൽ നാളെ പ്രചരണം നടത്താനിരുന്നത്. ഇതെല്ലാം റദ്ദാക്കി. ഇന്ന് ജാർഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ വിട്ടുനിന്നിരുന്നു.

Astrologer

ശാരീരിക അസ്വസ്ഥതകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തത് എന്നാണു പാർട്ടി അറിയിച്ചത്. . രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Vadasheri Footer