Header 1 vadesheri (working)

വിശുദ്ധഅന്തോണീസിന്റെ ഊട്ടുതിരുനാള്‍ .

Above Post Pazhidam (working)

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീ സിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീ സിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വര്‍ണ്ണനാവും അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.പ്രിന്റോ കുളങ്ങര നേതൃത്വം നല്‍കി.

First Paragraph Rugmini Regency (working)

വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.സാജന്‍ വടക്കന്‍ മുഖ്യ കാര്‍മികനായി. ഫാ.ദിജോ ഒലക്കേങ്കില്‍ സന്ദേശം നല്‍കി. ഫാ.അനീഷ് ചിറ്റിലപ്പിള്ളി സഹകാര്‍മ്മികനായി. നേര്‍ച്ചഊട്ടില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കുട്ടികളുടെ ചോറൂണുമുണ്ടായി. ജനറല്‍ കണ്‍വീനര്‍ സോജന്‍ മേലിട്ട്, കൈക്കാരന്മാരായ ഒ.സി.ബാബുരാജന്‍, ലോറന്‍സ് നീലങ്കാവില്‍, പ്രിന്‍സന്‍ തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി