Post Header (woking) vadesheri

എൻ.എസ്.എസ് കരയോഗം വിഷുക്കണി കിറ്റ് വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: കാരക്കാട് എൻ. എസ്. എസ് കരയോഗത്തിലെ കുടുംബങ്ങൾക്ക് വിഷുക്കണി ഒരുക്കുന്നതിനുള്ള കിറ്റ് വിതരണം ചെയ്തു. കരയോഗ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കരയോഗം പ്രസിഡൻ്റ പ്രൊഫ. എൻ. വിജയൻ മേനോൻ വനിതാ സമാജം പ്രസിഡൻ്റ് കെ രാധാമണിക്ക് കിറ്റ് നൽകി കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് എ.വി. ഗോപാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. രാജേഷ് ബാബു, സി.സജിത് കുമാർ, കോങ്ങാട്ടിൽ വിശ്വനാഥമേനോൻ, സൗമ്യ മുരളി, കെ. ലക്ഷ്‌മി ദേവി, പങ്കജം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

കണിവെളളരി, മാമ്പഴം, ചക്ക, ഉണക്കല്ലരി, നാളികേരം, നാണയം, ഗുരുവായൂരപ്പന്റെ ഛായാചിത്രം എന്നിവ അടങ്ങിയ വിഷുക്കണി ഒരുക്ക് കിറ്റാണ് വിതരണം ചെയ്തത്.