വിരമിച്ചവരുടെ പ്രതിനിധിയെ കൂടി ദേവസ്വം ഭരണ സമിതിയിൽ ഉൾപ്പടുത്തണം.

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് വിരമിച്ചവരുടെ പ്രതിനിധിയെ കൂടി ദേവസ്വം ഭരണ സമിതിയിൽ ഉൾപ്പടുത്തണമെന്ന് ദേവസ്വം പെൻഷനേഴ്‌സ് സോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു . ഈ ആവശ്യം ഉന്നയിച്ച് മുഖ്യ മന്ത്രി, ദേവസ്വം മന്ത്രി , പ്രതിപക്ഷ നേതാവ് , ചീഫ് സെക്രട്ടറി , ദേവസ്വം കമ്മീഷണർ ,എന്നിവർക്ക് നിവേദനം നൽകി

Astrologer

ദേവസ്വത്തിൽ വര്ഷങ്ങളുടെ അനുഭവ സമ്പത്തുള്ള പെൻഷൻ കാരെ നിയോഗി ച്ചാൽ ഭരണ രംഗത്തെ തടസങ്ങൾ നീങ്ങാൻ സഹായകരമാകുമെന്നും , ഇങ്ങനെ നിയമിക്കാൻ നിയമ തടസങ്ങൾ ഇല്ലെന്നും സെക്രട്ടറി സി വി വിജയൻ നൽകിയ നിവേദനത്തിൽ പറയുന്നു

Vadasheri Footer