മണത്തല ബേബി റോഡ് സ്വദേശിയുടെ മൃതദേഹം ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തി.

Above article- 1

ചാവക്കാട് : മണത്തല ബേബി റോഡ് സ്വദേശിയുടെ മൃതദേഹം ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തി. ബേബി റോഡ് തച്ചടി ബസാറിൽ തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ചൊവാഴ്ച രാവിലെ 11 മണിയോടെ കരക്കടിഞ്ഞത് . രണ്ടു ദിവസമായി ഇയാളെ കാണാതായിട്ട്

Astrologer

ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും . ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന പ്രേമൻ അവിവാഹിതനാണ് . തങ്കയാണ്‌ മാതാവ് , മണി, തനുജ , വിജയൻ , ബാലകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്

Vadasheri Footer