എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹന അപകടത്തിൽ കൊല്ലപ്പെട്ടു.

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം വൈകീട്ട് 6.10 നാണ് അപകടം. മമ്മിയൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയായ ദേവപ്രിയ സ്കൂട്ടറിൽ കോളേജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് ദേവപ്രിയ റോഡിലേക്ക് തെറിച്ചു വീണത് ടോറസിന്റെ മുന്നിലേക്കായിരുന്നു , ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരണത്തിനു കീഴടങി .

എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹന അപകടത്തിൽ കൊല്ലപ്പെട്ടു സുരഭിയാണ് മാതാവ് ദേവ് നന്ദ( ഏഴാം ക്‌ളാസ് വിദ്യാർത്ഥിനി ക്രൈസ്റ്റ് കിങ്ങ് പാവറട്ടി ) ദേവ് കിഷൻ ൯ഒന്നാം ക്‌ളാസ് വിദ്യാർത്ഥി പാവറട്ടി )എന്നിവർ സഹോദരങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് സംസ്‍കാരം നടക്കും