ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണം :
ഗുരുവായൂർ: ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണമെന്ന് ആക്ട്സ് സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മൽ. ലഹരി വർജ്ജന മിഷൻ ‘വിമുക്തിയുടെ’ ഭാഗമായി എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരെ ശക്തമായ ബോധവത്ക്കരണം വേണമെന്നും നിർദേശിച്ചു.
ആക്ട്സിൻറെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി.കെ. സനു അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു, പ്രവിൻറീവ് ഓഫിസർ ജീൻ സൈമൻ, ഡോ. അനൂപ്, ഡോ. ബിനു കൃഷ്ണൻ, ആക്ട്സ് പ്രസിഡൻറ് സി.ഡി. ജോൺസൻ, പി.പി. അബ്ദുൾ സലാം, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോടതി പരസ്യം
ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 47/ 2018</p >
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്