Header

വിലങ്ങന്‍ കുന്നില്‍ മൂന്ന് ദിവസത്തെ സാംസ്‌കാരിക പരിപാടിക്ക് തുടക്കമായി

മുതുവറ : വിലങ്ങന്‍ കുന്നില്‍ വീണ്ടും മൂന്ന് ദിവസത്തെ സാംസ്‌കാരിക പരിപാടിക്ക് തുടക്കമായി ജില്ലായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങന്‍ കുന്നില്‍ ഉത്സവം 2019 എന്ന പേരിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സാംസകരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ആദ്യ ദിവസത്തില്‍ ആര്‍ഭാടങ്ങളും ചിലവുകളും കുറച്ച് കൊണ്ട് നാടന്‍ കലകാരനും കളമെഴുത്ത് പാട്ടുക്കാരുനുമായ മുള്ളര്‍ക്കര സുധിറിനെ ആദരിച്ച് കൊണ്ട്ാണ് പരിപാടിയുടെ ഉല്‍ഘടാനം ജില്ലാ കലകടര്‍ ടി വി അനുപമ നിര്‍വ്വഹിച്ചത് പുഴയക്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബീജു വര്‍ഗ്ഗിസ് ,അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രന്‍ ,ഡോജു ചെറുവത്തൂര്‍, ഡി ടി പി സി അംഗങ്ങളായ വിജയകുമാര്‍ എം ആര്‍ ഗോപാലക്യഷണന്‍ ടൂറിസം വങ്കുപ്പിന്റെ ജാകസണ്‍ ചാക്കോ,രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു തുടര്‍ന്ന് സുധിര്‍ മുള്ളൂര്‍ക്കരയും കുടംബംഗങ്ങളും ചേര്‍ന്ന് ആചാര പ്രകരമുള്ള കളമെഴുത്ത് പാട്ടും സര്‍പ്പപാട്ടും അരങ്ങേറി ശനിയാഴ്ച വൈകിട്ട് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ ദ്യശ്യാവിഷകാരവും ഞായറാഴ്ച മണലൂര്‍ ഗോപിനാഥനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുളളലും ഉണ്ടാകും വിലങ്ങന്‍ കുന്നിന്റെ നവികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആരംഭിച്ച ഉത്സവം 19 കാണന്‍ തദ്ദേശിയരും വിദേശികളും അടക്കമുള്ളവര്‍ ഇവിടെ എത്തിയിരുന്നു