Header 1 = sarovaram
Above Pot

ദേവസ്വത്തിന്റെ കൊമ്പന്‍ നന്ദന് സമ്മാനമായി പഞ്ചലോഹ ലോക്കറ്റ് മാല

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കൊമ്പന്‍ നന്ദന് അങ്ങാടിപ്പുറം ആനപ്രേമി സംഘം പഞ്ചലോഹ ലോക്കറ്റ് മാല സമ്മാനം നല്‍കി. ഗുരുവായൂരുപ്പന്റെ മുദ്രയോടുകൂടിയുള്ള ലോക്കറ്റ് മാലയ്ക്ക് രണ്ടു കിലോ തൂക്കം വരും. മദപ്പാട് കാലത്തിന് ശേഷം നന്ദനെ വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിന് കൊണ്ടുവന്നപ്പോള്‍ കിഴക്കേ ഗോപുരനടയില്‍ വെച്ചാണ് മാല ചാര്‍ത്തിയത്. ദേവസ്വത്തിനുവേണ്ടി ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.ആര്‍.സുനില്‍കുമാറും മാനേജര്‍ പവിത്രനും മാല ഏറ്റുവാങ്ങി

Vadasheri Footer