Header Saravan Bhavan

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി.

Above article- 1

ചാവക്കാട്: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ നിർധനരായ 150 വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി .വിതരണം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉൽഘാടനം ചെയ്തു . വിരമിക്കുന്ന അനദ്ധ്യാപകർക്കുള്ള ആദരവ് മുൻ ഓട്ടോ കാസ്റ് ചെയർമാൻ സി എച് റഷീദ് നിർവഹിച്ചു. ,

Astrologer

വിദ്യാഭ്യാസ അവാർഡ് ദാനം എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബയും ഹെഡ്മിസ്ട്രസ് കെ എസ് സരിത കുമാരിയും, ചികിത്സാ ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധുവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ദീപു കുമാർ, ആർ വി എം ബഷീർ മൗലവി, സി സി പെറ്റർ, കെ പോൾ ജോബ്, പ്രശാന്ത് പി, ജോഷി ജോബിൻ , രാജീവൻ, ഉക്രു സാമൂവേൽ, ശ്രീജിത്ത്‌. പി സി, സന്ദീപ്, ശ്യാമസുന്ദരൻ. കെ, ശാന്ത സി വി, സെബാസ്റ്റ്യൻ, ഓമന. കെ ജെ തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer