Header 1 = sarovaram
Above Pot

വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നടന്നു.

ഗുരുവായൂര്‍ : നഗരസഭയുടെ പൂക്കോട് മേഖലയിലെ സര്‍ക്കാര്‍ എയഡഡ് വിദ്യാലയങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം നടന്നു. കാരയൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരിമിതമായ എണ്ണം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Astrologer

വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എ സായിനാഥന്‍ അധ്യക്ഷനായിരുന്നു.  ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ സുധന്‍, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായ ആന്‍സി, ഹരി, സിസ്റ്റര്‍ മരിയ ടോം, പോളി ഫ്രാന്‍സിസ്, സി എ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാലയങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്ക് ചടങ്ങിൽ കുടയും വിതരണം ചെയ്തു. മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന അന്തരിച്ച സി വി ആന്റണിയുടെ എന്‍ഡോവ്‌മെന്റായാണ് എല്ലാ വര്‍ഷവും വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നത്.

Vadasheri Footer