Post Header (woking) vadesheri

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തുടക്കമായി.

Above Post Pazhidam (working)

ചാവക്കാട് :ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളില്‍ തുടക്കമായി. റിട്ട.ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഹൈമാവതി ദീപപ്രോജ്ജ്വലനം നിര്‍വ്വഹിച്ചു . ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ സംസ്ഥാന ഉപാധ്യക്ഷൻ എം. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

Ambiswami restaurant

Second Paragraph  Rugmini (working)

ഒബിസി മോർച്ച ഐടി സെൽ സംസ്ഥാന സഹ കൺവീനർ അൻമോൽ മോത്തി, ഭാരതീയ വിചാരകേന്ദ്രം മധ്യമേഖലാ ജനറൽ സെക്രട്ടറി ഷാജി വരവൂർ, റിട്ടയേഡ് ഇൻകം ടാക്സ് ഓഫീസർ വി. ജി. ശിവദാസ് ഐആർഎസ്,എസ്എൻഡിപി ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പ്രേമാനന്ദൻ,ഡോ. മധുസൂദനൻ,പി. പി. സുനിൽകുമാർ, ദിവ്യ ഷാജി ടി ശിവദാസ് വി ജയരാജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു സ്വാഗതവും ശ്രീനാരായണ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എം.ബിജേഷ് നന്ദിയും പറഞ്ഞു.കലോത്സവത്തിന്റെ സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും