Header 1 vadesheri (working)

തങ്ങളുടെ കുടുംബവും യു പിയിൽ ജാതി വിവേചനത്തിന്റെ ഇര: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി.

Above Post Pazhidam (working)

മുംബൈ ∙ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും തനിക്കുപോലും അതിൽനിന്നു മോചനം ലഭിച്ചിരുന്നില്ലെന്നും ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി. കുടുംബത്തിൽ മുത്തശ്ശി താഴ്ന്ന ജാതിയിൽ പെട്ടയാളാണ്. ഇപ്പോഴും മുത്തശ്ശിയെ ചൂണ്ടിക്കാട്ടി ‍ഞങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

First Paragraph Rugmini Regency (working)

ഹത്രസ് പീഡനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് നവാസുദ്ദീൻ സിദ്ദിഖി ഇത്തരമൊരു തുറന്നുപറച്ചില്‍ നടത്തിയത്. ‘തെറ്റ് തെറ്റാണ്. ഞങ്ങളുടെ കലാസമൂഹവും ഹത്രസിൽ സംഭവിച്ചതിനെതിരെ സംസാരിക്കുന്നു. എതിർത്തു സംസാരിക്കുകയെന്നത് വളരെ പ്രധാനമാണ്. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. ജാതി വിവേചനം ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇതേ ആളുകള്‍ പുറത്തേക്ക് സഞ്ചരിച്ചു നോക്കണം. അപ്പോൾ സത്യമെന്താണെന്ന് തിരിച്ചറിയാൻ കഴിയും’– അദ്ദേഹം പറഞ്ഞു.

‘ഞാൻ പ്രശസ്തനാണെന്നത് പോലും അവരെ ബാധിക്കുന്നതല്ല. വിവേചനം അവരുടെ രക്തത്തിൽ തന്നെയുള്ളതാണ്. അത് അഭിമാനമായിട്ടാണു കണക്കാക്കുന്നത്. ഇപ്പോൾ പോലും ജാതിവിവേചനം പലയിടത്തും നിലനിൽക്കുന്നു’– നടൻ ചൂണ്ടിക്കാട്ടി. ഹത്രസിൽ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിൽ രാജ്യമൊന്നടങ്കം പ്രതിഷേധം ഉയരുന്നതിനിടെയാണ് നടന്റെ തുറന്നുപറച്ചിലെന്നതു ശ്രദ്ധേയം.

Second Paragraph  Amabdi Hadicrafts (working)