തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി വെച്ച് ഗുരുവായൂരിലെ കോൺഗ്രസ്

">

ഗുരുവായൂർ :തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന റിബൽ സ്ഥാനാർത്ഥികൾക്കെതിരെയും അവരെ സഹായിക്കുന്നവരെയും അവർ എത്ര ഉന്നതർ ആയാലും നടപടി എടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എം പി വിൻസെന്റ് പാർട്ടി ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകി. ഗുരുവായൂർ വടക്കേകാട് ബ്ളോക് കോൺഗ്രസ് കമ്മറ്റികളുടെ കീഴിലുള്ള മണ്ഡലം പ്രസിഡന്റ് മാരുടെയും ,പാർലിമെന്ററി പാർട്ടി ലീഡർമാരുടെയും, പോഷക സംഘടന നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്ത യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഗ്രൂപ്പ് ഉണ്ടെങ്കിലും പാർട്ടി വളർത്താനാലുള്ള ചുമതല ആണ് തന്നെ ഏൽപ്പിച്ചിട്ടുള്ള തെന്നും , പാർട്ടി തന്ന ടാസ്ക് വിജയിപ്പിക്കുക തന്നെ ചെയ്യും അതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാർട്ടിക്കകത്തുള്ള അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം പറഞ്ഞു തീർത്ത് ഒറ്റ ക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ യോഗം തീരുമാനിച്ചു .

ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ബ്ളോക് പ്രസിഡന്റ് ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു . കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുൾ റഹിമാൻ കുട്ടി , പി എ മാധവൻ, സുനിൽ അന്തിക്കാട്, ജോൺ ഡാനിയേൽ , വി ഫസലുൽ അലി , വി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors