Madhavam header
Above Pot

ചാവക്കാട് നഗരസഭക്ക് ശുചിത്വ പദവി പുരസ്ക്കാരം

ചാവക്കാട് : ശുചീകരണ നിലവാരം ഉയര്‍ത്തുന്നതിനും മാലിന്യ ശേഖരണം കാര്യക്ഷമവും ശാസ്ത്രീയമായും നടത്തുന്നതിന് സ്വീകരിച്ച നടപടികള്‍, ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും കനാലുകളുടേയും കുളങ്ങളുടേയും സംരക്ഷണത്തിന് നഗരസഭ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി സംസ്ഥാന ശുചിത്വ മിഷനും ഹരിത കേരള മിഷനുംസംയുക്തമായി നല്‍കുന്ന ڇശുചിത്വ പദവിڈ പുരസ്ക്കാരത്തിന് ചാവക്കാട് നഗരസഭ അര്‍ഹത നേടി.

ഹരിത കര്‍മ്മസേന, പ്രഭാതശ്രീ തുടങ്ങിയ ഗ്രൂപ്പുകളുടെ മികച്ച പ്രവര്‍ത്തനം, കൊതുക്ന ശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ڇഅയാം വിജ്ڈ എന്ന ഗ്രൂപ്പിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനം, ശേഖരിക്കപ്പെടുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിച്ച് മണ്ണിര കമ്പോസ്റ്റാക്കി മാറ്റി വരുന്നതും പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുവാന്‍ വേണ്ട സൗകര്യം, പുനചംക്രമണം ചെയ്യുവാന്‍ പറ്റാത്ത മാലിന്യങ്ങള്‍, ഇലക്ട്രോണിക് മാലിന്യം തുടങ്ങിയവ പ്രത്യേകം ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്ക് കൈമാറ്റുക,
റോഡരുകില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി സി.സി.ടി.വി ക്യാമറ സ്ഥാപിക്കുക തുടങ്ങിയവയില്‍ നഗരസഭ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനെ അടിസ്ഥാനമാക്കിയാണ് ശുചിത്വ പദവിയുടെ യോഗ്യത നേടിയത്.

Astrologer

,p.ഒക്ടോബര്‍ 10 ശനിയാഴ്ച കാലത്ത് ശുചിത്വ പദവി കരസ്ഥമാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി
.പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും . 11 മണിക്ക് നഗരസഭാ
കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ .ഗുരുവായൂര്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ ഖാദര്‍ നഗരസഭയുടെ പുരസ്ക്കാര വിതരണം നടത്തും

Vadasheri Footer