Header 1 vadesheri (working)

‘പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിക്കുന്നു; വേങ്ങരയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് നിന്നും പിന്മാറി.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

മലപ്പുറം: പാർട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ കേരളത്തിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാർട്ടി സ്ഥാനാര്‍ഥിയാണ് അനന്യ .

Second Paragraph  Amabdi Hadicrafts (working)

വേങ്ങര മണ്ഡലത്തില്‍ ഇത്തവണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനന്യ കുമാരി അലക്‌സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമര്‍പ്പിച്ചപ്പോള്‍ അതു ചരിത്രമായിരുന്നു. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാര്‍ഥി പി. ജിജി തുടങ്ങിയവര്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ് അനന്യയും മത്സരിക്കുന്നത്.

മലപ്പുറമായതിനാല്‍ പര്‍ദ്ദ ഇട്ടു നടക്കണമെന്ന് നിര്‍ബന്ധിക്കുകയാണ് ,പക്ഷെ താൻ വഴങ്ങിയില്ലെന്നും, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ടു പാർട്ടിയാണെന്നും, വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും അനന്യ പറഞ്ഞു. ”നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി”- അവർ കൂട്ടിച്ചേർത്തു . തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി എസ് ജെ പി പാര്‍ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ വീഡിയോയിൽ ആവശ്യപ്പെട്ടു.

” ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപാണ് എന്നെ സ്‌പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇതിനു പുറകിലുള്ള ചതിക്കുഴികളെക്കുറിച്ച്‌ തനിക്ക് അറിവുണ്ടായിരുന്നില്ല. ഇനിയും വോട്ടർമാരെയും ജനങ്ങളേയും പറ്റിക്കാന്‍ താല്‍പര്യമില്ല” അനന്യ പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ട്രാന്‍സ്‌ജെന്‍ഡറുടെ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയായിരുന്നു ലക്‌ഷ്യം , എന്നാല്‍ ഈ പാര്‍ട്ടിയിലൂടെ അത് സാധ്യമാകില്ലന്ന് ബോധ്യമായി. ഇപ്പോൾ ജീവനും ഭീഷണിയുണ്ടെന്ന് അവർ പറയുന്നു.

മേക്കപ്പ് ആര്‍ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് കൊല്ലം പെരുമണ്‍ സ്വദേശിനിയായ അനന്യ കുമാരി.