Post Header (woking) vadesheri

എന്റെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടാം, വീണയുടെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടുമോ ? മാത്യു കുഴൽനാടൻ

Above Post Pazhidam (working)

തിരുവനന്തപുരം : തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച്‌ മാത്യു കുഴൽനാടൻ എം.എൽ.എ. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ല, എന്തും സഹിക്കും വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നും മാത്യുകുഴൽനാടൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് മാറി നിൽക്കുകയും ഇല്ല.കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്.

Ambiswami restaurant

നികുതി അടച്ചതിന്റെ എല്ലാ വിവരങ്ങളുമുണ്ട്‌. ഞാൻ എന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത്‌ വിടാം. വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത്‌ വിടാമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സിപിഎം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്.രാജ്യദ്രോഹത്തിൻറെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്പോൾ ഒരു സ്ഥാപനത്തെ ആകെ പ്രതിസന്ധിയിലാക്കി.അഭിഭാഷക സ്ഥാപനത്തെ പോലും സംശയത്തിൻറെ നിഴലിലാക്കി .

Second Paragraph  Rugmini (working)

അധ്വാനത്തിൻറെ വില അറിയാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ സിപിഎം നേതാക്കൾ മുന്നോട്ട് വയ്ക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 2001 മുതൽ ഈ ദിവസം വരെ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല.രക്തം ചിന്തിയാലും വിയർപ്പ് ഒഴുക്കില്ലെന്ന രീതിയാണ് സിപിഎം നേതാക്കൾക്ക്. എന്ത് അധ്വാനിച്ചാണ് ജീവിക്കുന്നത് എന്ന് ആരോപണം ഉന്നയിക്കുന്നവർ പറയണം.വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല , മറ്റെന്തും സഹിക്കും.ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്.വിദേശ പണം വന്നതെല്ലാം വൈറ്റ് മണിയാണ്.

Third paragraph

അഭിഭാഷക സ്ഥാപനത്തിൻറെ രേഖകൾ പരിശോധിക്കാൻ കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചു.ഐസകിനെ പോലെ മിനിമം വിശ്വാസ്യതയുള്ള ആരെയും ഏൽപ്പിക്കാം.ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ കൂടുതൽ തുക അടച്ചു. പതിമൂന്ന്‌ ലക്ഷം രൂപയാണ്‌ സർക്കാർ രേഖ പ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്‌. എന്നാൽ ഇതിനേക്കാൾ ആറ്‌ ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നും വീണയുടെ കമ്പനിയുടെ വരുമാന വിശദാംശങ്ങൾ പുറത്ത് വിടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.