വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം 27 ന്
ഗുരുവായൂർ : ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹിക രംഗത്തും, സാംസ്ക്കാരിക രംഗത്തും, പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ 2019 ജൂൺ 27 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് മാതാ കമ്യുണിറ്റി ഹാളിൽ വച്ച് ആചരിക്കും. മുൻ നിയമസഭ സ്പീക്കർ വി.എം സുധീരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മാധ്യമ പുരസ്ക്കാരം ലിജിത്ത് തരകന് സമ്മാനിക്കുകയും ചെയ്യും .
ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ അഡ്വ വി.ബലറാം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. മികച്ച പൊതു പ്രവർത്തക ക്കുള്ള അവാർഡ് ദാനവും, അരി വിതരണ ഉദ്ഘാടനവും മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ നിർവ്വഹിക്കും. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറനാട്ട് , മലയാള മനോരമ ലേഖകൻ എ.വേണുഗോപാൽ, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം വൈസ് പ്രസിഡണ്ട് ടി.ബി ജയപ്രകാശ് എന്നിവർ പ്രസംഗിക്കും.
മികച്ച പൊതു പ്രവർത്തകക്കുള്ള പാലിയത്ത് ചിന്നപ്പൻ സ്മാരക അവാർഡ് മേഴ്സി ജോയിക്ക് നൽകും . സുവിധം എന്ന ജീവകാരുണ്യ സംഘടനയിലൂടെ പ്രവർത്തനം ആരംഭിച്ച മേഴ്സി ഇപ്പോൾ സുകൃതം പ്രസിഡണ്ടാണ്.2 തവണ നഗരസഭ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മേഴ്സി 2005 ൽ നഗരസഭ, ചെയർമാനായി പ്രവർത്തിച്ചിരുന്നു. നിലവിൽ മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടാണ്.
വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം പഴയ ഗുരുവായൂർ നഗരസഭ പ്രദേശത്ത് 2019 വർഷത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുരസ്ക്കാരം നൽകി ആദരിക്കും 100 കുടുംബങ്ങൾക്ക് സൗജന്യമായി അരി വിതരണം നടത്തും.