Post Header (woking) vadesheri

വീട്ടിക്കിഴിയെ അനുസ്മരിച്ച് കോൺഗ്രസ്‌

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസിന്റെ സമുന്നതനേതാവും പ്രഥമ നഗരസഭ വൈസ് ചെയർമാനുമായിരുന്ന വീട്ടീക്കിഴിഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാംചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി  അനുസ്മരിച്ചു. വീട്ടിക്കിഴിഗോപാലകൃഷ്ണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ച ന യോടെ  തുടക്കം കുറിച്ച അനുസ്മരണസദസ്സിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി. എസ് സൂരജ് അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മുൻ നഗരസഭ വൈസ് ചെയർമാൻ ടി.എൻ മുരളി മുഖ്യഅനുസ്മരണ പ്രസംഗം നടത്തി. നേതാക്കളായ ആർ.രവികുമാർ ,ബാലൻ വാറണാട്ട്, നിഖിൽജി കൃഷ്ണൻ.പ്രതീഷ് ഓടാട്ട്, ശശി വല്ലാശ്ശേരി, ഷാജൻ വെള്ളറ, ബഷീർ കുന്നിക്കൽ ,സുഭാഷ് കരുമത്തിൽ എന്നിവർ സംസാരിച്ചു

Vasudev Inn