Header 1 = sarovaram
Above Pot

“വീണ്ടും സൗമ്യ മോഡൽ” പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിക്കുനേരെ അതിക്രമം

കൊച്ചി: ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അതിക്രമം. ചെങ്ങന്നൂരിലെ ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിയെ ആക്രമിച്ചത്. ട്രെയിനിലെ കംപാര്‍ട്‌മെന്റില്‍ യുവതിയും അക്രമിയും മാത്രമാണുണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തു.

Astrologer

വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ട്രെയിനില്‍നിന്ന് പുറത്തേക്ക് വീണു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കായി എറണാകുളം റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ വാതില്‍ കുറച്ചുസമയം തൂങ്ങിക്കിടന്ന ശേഷമാണ് ട്രെയിനില്‍നിന്ന് താഴേക്ക് വീണത്.

സമീപത്തുള്ള ആളുകളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതി മാത്രമുണ്ടായിരുന്ന കംപാര്‍ട്‌മെന്റിലേക്ക് പ്രതി എത്തിയാണ് കവര്‍ച്ച നടത്തിയത്. ആദ്യം നടത്തിയ ശ്രമം പരാജയപ്പെട്ടശേഷമാണ് സ്‌ക്രൂ ഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്.

Vadasheri Footer