വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും, പരാതിക്കാരന് 3,30,000 രൂപ നല്കാൻ ഉപഭോക്തൃ കോടതി.
തൃശ്ശൂർ : വീട് നിർമാണത്തിലെ കാലതാമസവും അപാകതകളും ആരോപിച്ചു ഫയൽ ചെയത കേസിൽ 3,30,000 രൂപ പരാതിക്കാരന് നല്കാൻ ഉപഭോക്തൃ കോടതി വിധിച്ചു . ചാവക്കാട് എടക്കഴിയൂർ മത്രം കോട്ട് ഭരതൻ ഗുരുവായൂർ ബിൽഡാ ർക്ക് എഞ്ചിനിയേഴ്‌സ് ഉടമ വത്സനെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് 3,30,000 രൂപ നഷ്ട പരിഹാരവും , ഹർജി ഫയൽ ചെയ്ത ദിവസം മുതൽ ആറു ശതമാനം പലിശയും ,അയ്യായിരം പിഴ നൽകാനും ഉപഭോക്തൃ കോടതി വിധിച്ചത് , കോടതി നിയോഗിച്ച കമ്മീഷൻ പരിശോധന നടത്തി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പ്രസിഡന്റ് സി ടി സാബു ,മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ , എസ് എന്നിവരങ്ങിയ ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത് . പരാതി ക്കാരന് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി