728-90

സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ്, കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Star

തൃശ്ശൂർ : സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും ബാങ്ക് വായ്പാതട്ടിപ്പ് ഇരിങ്ങാലക്കുട കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകക്ക് വായ്പയാക്കിയെന്ന് കണ്ടെത്തൽ വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി ആണ് ഉത്തരവിട്ടത്.

ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരിൽ കൂടുതൽ തുകയ്ക്ക് പുതുക്കി നൽകിയെന്നാരോപിച്ച് താണിശേരി സ്വദേശിനി രത്നാവതി നൽകിയ പരാതിയിലാണ് ഉത്തരവ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കുവാൻ ആണ് ഉത്തരവിട്ടിരിക്കുന്നത്. തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു.

ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നൽകുകയായിരുന്നു. ഒടുവിൽ ഈ ലോണിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.