Header 1 = sarovaram
Above Pot

ചാവക്കാട് വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ബാങ്ക് ഡയറ്കടർക്ക് ദാരുണാന്ത്യം.

ചാവക്കാട് :. വീടിന്റെ അറ്റകുറ്റ പണി നടക്കുന്നതിനിടെ ഭിത്തി തകര്‍ന്നുവീണ് ബാങ്ക് ഡയറ്കടർക്ക് ദാരുണാന്ത്യം . തിരുവത്ര കുമാർ യു പി സ്‌കൂളിന് സമീപം നടുവില്‍പുരയ്ക്കല്‍ പരേതനായ കുട്ടൻ മകൻ സുനില്‍കുമാര്‍ (52 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. തിരുവത്ര സർവീസ് ബാങ്ക് ഡയറ്കടർ ആണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2ന് നഗരസഭാ ശ്മശാനത്തിൽ, അമ്മ : കമലാക്ഷി, ഭാര്യ: ബിന്ദു. മക്കൾ: അഭിനവ് അനാമിക

Vadasheri Footer