
ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെഇലക്ട്രിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .സി .മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ് ,ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡി.എ കെ.എസ് മായാദേവി ,മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ,ക്ഷേത്രം അസി.മാനേജർ ലെജുമോൾ, വെഹിക്കിൾ സൂപ്പർവൈസർ സതീശൻ എന്നിവർ സന്നിഹിതരായി.
ഇലക്ട്രിക് ആട്ടോയ്ക്ക് ആറു വർഷം വാറണ്ടിയുണ്ട്.
ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
