ഗുരുവായൂർ : ഒറ്റക്ക് താമസിക്കുന്ന വയോധികയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി .ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തെരുവത്ത് വീട്ടിൽ പരേതനായ കുഞ്ഞു മൊയ്തു ഭാര്യ പാത്തുമ്മ (75 )യെയാണ് വീടിനു പിറകിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വ്യാഴാഴ്ച്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം.
സ്വയം തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം , തീ കണ്ട് അയൽവാസികൾ വന്ന് നോക്കുമ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു.മക്കളില്ലാത്ത ഇവർ ബന്ധു വീടുകളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു കുറച്ചു ദിവസത്തിന് ശേഷം വ്യാഴാഴ്‌ച്ചയാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത് . സമയം വൈകിയതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ വെള്ളിയാഴ്ച രാവിലേക്ക് പോലീസ് മാറ്റി വെച്ചു.