Header 1 = sarovaram
Above Pot

കെ കരുണാകരനെയും ,പി ടി തോമസിനെയും അനുസ്മരിച്ചു.

ഗുരുവായൂർ : രാഷ്ട്രീയ മണ്ഡലത്തിലെ ഒരേ ഒരു ലീഡറായ കെ.കരുണാകരനും, കേരള രാഷ്ട്രീയ നെറുകയിലെ മൂലാധിഷ്ഠ അമരക്കാരനും, നിലപാടുകളിൽ ഉറച്ച് നിന്ന കറ കളഞ്ഞ വ്യക്തിത്വം ഇന്നലെ വിട പറഞ്ഞ പി.ടി.തോമാസ് എം.എൽ.എയ്ക്കും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മരാണാജ്ജലി അർപ്പിച്ച് അനുശോചിച്ചു.കിഴക്കെ നടയിൽ ഗാന്ധി പ്രതിമാ പരിസരത്ത് അലങ്കരിച്ച ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ച് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി.

Astrologer

സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു – ബ്ലോക്ക് ഭാരവാഹികളായ ബാലൻ വാറനാട്ട്, പി.ഐ: ലാസർ, ശിവൻ പാലിയത്ത്, കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടു് മേഴ്സി ജോയ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത്,മറ്റു് കോൺഗ്രസ്സ് നേതാക്കളായ ബാബു ഗുരുവായൂർ ,വി എ.സുബൈർ,, വി.എസ് നവനീത്, വി.കെ.ജയരാജ് ടി.കെ.ഗോപാലകൃഷ്ൻ, വി.ബാലകൃഷ്ണൻ നായർ -ജോയ് തോമാസ് സുജിത്ത് നെന്മിനി,ജോയൽ കാരക്കാട് ,ടി.വി.കൃഷ്ണദാസ്, കെ. പ്രമോദ്കുമാർഎന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

ചടങ്ങിൽ പങ്ക് ചേർന്നവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് പി.ടി.തോമസിൻ്റെ അഭിലാഷ പ്രകാരം “💔🎶ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം,,,, എന്ന ഗാനത്തിൻ്റെ ഈരടികളുമായാണ് അനുസ്മരണ ചടങ്ങ് പൂർത്തീകരിച്ചത് “

Vadasheri Footer