Post Header (woking) vadesheri

വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ : വയോധികയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൂണ്ടൽ കിഴക്കേ പന്നിശ്ശേരി കൂത്തൂർ വീട്ടിൽ പരേതനായ ജോണിയുടെ ഭാര്യ സെലീന (75) യെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഉച്ച ഭക്ഷണം തയ്യാറാക്കി വെച്ച ശേഷം സെലീനയെ കാണാതാവുകയായിരുന്നു.

Third paragraph

വീട്ടുകാർ നടത്തിയ തിരച്ചലിൽ ആണ് കിണറ്റിൽ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തെത്തിച്ച മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച്ച കോവിഡ് പരിശോധന നടത്തിയ ശേഷം പോസ്റ്റ് മാർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റെയ്സി, ജോളി, മോളി, വിൻസെന്റ്, റോസ്മേരി എന്നിവർ മക്കളും, സെബാസ്റ്റ്യൻ, ആന്റോ, തോമസ്, എൽജോ, ജോസ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം പിന്നീട്