വാടാനപ്പള്ളിയിൽ സ്വകാര്യ ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു

">

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ സ്വകാര്യ ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു . തൃപ്രയാര്‍ തൃശൂര്‍ റൂട്ടിലോടുന്ന വഴിനടക്കല്‍, പീക്കൂസ് എന്നീ ബസ്സുകളാണ് മൽസ്യ ലേല മാര്‍ക്കറ്റിന് സമീപം വളവിൽ വച്ച് നേർക്ക് നേർ കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം.

വഴിനടക്കല്‍ ബസ് ഡ്രൈവര്‍ ചാവക്കാട് ഹൗസ് സിധീഷ് (30) , പീക്കൂസ് ബസ് ഡ്രൈവര്‍ തൃശൂര്‍ ചക്കരക്കല്‍ ഹൗസ് ജില്‍ജോ . മണലൂര്‍ മാനന്തറ ഹൗസ് കുമാരന്‍(55), വെളുത്തൂര്‍ വെളുത്തുള്ളി ഹൗസ് ശശികുമാര്‍ (56), തളിക്കുളം തളിക്കുളം വീട്ടിൽ അനു (32), തളിക്കുളം തളിക്കുളം വീട്ടിൽ സംഗമിത്ര (55), വാടാനപ്പള്ളി ഉണ്ണിയാരംപുരക്കല്‍ ആതിര (22), തളിക്കുളംവേലായി ഹൗസ് ലക്ഷ്മി (21) , കാഞ്ഞാണി കുരുത്തുകുളങ്ങര ഹൗസ് സോഫി (21), ജെയ്‌സണ്‍ (45) കാഞ്ഞാണി എറയത്ത് ഹൗസ് ജെയ്‌സണ്‍ (45), മിഷ (18) മനക്കൊടി അറക്കല്‍ ഹൗസ് മിഷ (18)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസിന്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അഞ്ച് ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.ജോലിക്ക് പോകുന്നവരായിരുന്നു യാത്രക്കാരായി ബസിൽ കൂടുതലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാടാനപ്പള്ളി പോലീസ് എത്തി ക്രെയിൻ കൊണ്ട് വന്ന് ബസുകൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.”

Leave a Reply

Your email address will not be published. Required fields are marked *

Sponsors