വറതചൻ ശ്രാദ്ധാചരണം,സ്വാഗത സംഘം ഓഫിസ് ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസ്റ്റേഴ്സ് ദൈവാലയത്തിൽപുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതചൻ്റെ 112 ആം ശ്രാദ്ധാചരണത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. വികാരി. . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലോഗോ പ്രകാശനം അസിസ്റ്റൻറ് വികാരി. . ഫാ. വിബി പൊറുത്തുകാരൻ നിർവഹിച്ചു.

Poonthanam
Rugmani 700-200

ജനറൽ കൺവീനർ ജോസി ചുങ്കത്ത് ആദ്യ സംഭാവന നൽകി. കൈക്കാരന്മാരായ സോണി തോമസ്, അലക്സ് ചീരൻ, മനീഷ് സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാർ, ഫിനാൻസ് കൺവീനർ ജസ്റ്റിൻ പനക്കൽ, പബ്ലിസിറ്റി കൺവീനർ ലിന്റോ ചാക്കോ സി, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.2026 ജൂൺ എട്ടിനാണ് വിവിധ കർമ്മ പരിപാടികളോടെ ശ്രാദ്ധം ആ ചിരിക്കുന്നത്.

Vasudev Inn