വനിതാ സ്വയംപര്യാപ്ത സംഘത്തിന് തുടക്കം കുറിച്ചു.
ഗുരുവായൂർ : മഹാത്മജി മുന്നോട്ട് വെച്ച ഗ്രാമ സ്വരാജ് എന്ന ലക്ഷ്യപ്രാപ്തിക്കായി ഗാന്ധിജയന്തി ദിനത്തിൽ പ്രദേശത്തെ ഭവനങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങളും, ജൈവ കൃഷിയിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും, മുട്ടകളും,വളങ്ങളും തുടങ്ങിയവയുടെ വിപണനത്തിന് ഹരിത സംസ്കൃതിയിൽ ഒരുക്കുന്ന വേദി ഗുരുവായൂർ നഗരസഭ ഇരുപത്തിരണ്ടാം വാർഡിൽ വനിതാ സ്വയംപര്യാപ്തസംഘത്തിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
വിപണനമേള ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ – മണികണ്ഠൻ ഉൽഘാടനം ചെയ്തു.
സംഘം കോഡിനേറ്റർ ഉദയ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. രേഷ്മ കൃഷ്ണദാസ് വിഭവങ്ങളെ പരിചയപ്പെടുത്തി. മാതൃകാ കർഷകനും, നഗരസഭ കൗൺസിലറുമായ കെ.പി.എ.റഷീദ് ആദ്യ വില്പന നിർവഹിച്ചു – കൗൺസിലർ.സി.എസ്.സൂരജ്, സ്വപ്നാ പ്രകാശൻ,ശശി വാറണാട്ട്,ബാലൻ വാറനാട്ട്, ടി.വി.കൃഷ്ണദാസ്, എന്നിവർ സംസാരിച്ചു.
ഗാന്ധി സ്മൃതിയും, പുഷ്പ്പാർച്ചനയും നടത്തി തുടക്കം കുറിച്ച പരിപാടിയ്ക്ക് പി.കെ.ജോർജ്, സിൻ്റോ തോമാസ് ,സി .ജെ റെയ്മണ്ട്, ബഷീർ കു ന്നിക്കൽ,സി ഡി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. മാണിക്കത്ത് പടി കോൺഗ്രസ്സ് ഓഫീസ് പരിസരത്ത് എല്ലാ വെള്ളി, ശനി ദിനങ്ങളിൽ വിപണനമേളകൾ നടത്തപ്പെടുന്നതാണെന്ന് സംഘാടകർ അറിയിച്ചു.