Madhavam header
Above Pot

മഞ്ജുളാൽ സാംസ്കാരിക വേദി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ഗുരുവായൂർ : മഞ്ജുളാൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലോക അഹിംസാ ദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായ ഇന്ന് ലൈബ്രറി അംഗണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പപ്പാർച്ചന നടത്തിയതിനു ശേഷം
ഗാന്ധി സൂക്തം ആലപിക്കുകയും ചെയ്തു.
ചടങ്ങിൽ നഗരസഭ കൗൺസിലർ കെ പി ഉദയൻ , ബാബുരാജ് ഗുരുവായൂർ, ഷൈലജ ദേവൻ , കണ്ണൻ അയ്യപ്പത്ത്, ജയൻ മനയത്ത്, രജിത ടി, ഉണ്ണി പി ആർ ,കെ കെ അനീഷ്, മനോജ് കെ പി , ശ്രീജിത്ത് എൻ, യദു കെ പി , അജിൻ വി ബി, എന്നിവർ പങ്കെടുത്തു സംസാരിച്ചു

Vadasheri Footer