

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് ആർച്ചറി പുരുഷ വനിത ചാമ്പ്യൻഷിപ്പ് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടന്നു. വനിതകളുടെ ഇന്ത്യൻ കോമ്പൗണ്ട് റിക്കർവ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ തുടർച്ചയായി അഞ്ചാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.

ഇന്ത്യൻ റൗണ്ടിൽ സഹൃദയ കോളേജ് കൊടകരയും എംഇഎസ് കല്ലടിയും തുടർച്ചയായി രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. കോമ്പൗണ്ട് റൗണ്ടിൽ ദേവഗിരി കോളേജ് കോഴിക്കോട് രണ്ടാം സ്ഥാനവും സഹൃദയ കോളേജ് കൊടകര മൂന്നാം സ്ഥാനവും നേടി. റിക്കർവ് വിഭാഗത്തിൽ സെന്റ് മേരിസ് കോളേജ് തൃശ്ശൂർ രണ്ടാം സ്ഥാനവും ഗവൺമെന്റ് കോളേജ് വിക്ടോറിയ കോളേജ് മൂന്നാം സ്ഥാനവും നേടി.
പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ കോമ്പൗണ്ട് റിക്കവർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സഹൃദയ കോളേജ് കൊടകര വിഭാഗം ചാമ്പ്യന്മാരായി. പുരുഷന്മാരുടെ ഇന്ത്യൻ റൗണ്ടിൽ പഴശ്ശിരാജ കോളേജ് പുൽപ്പള്ളി രണ്ടാം സ്ഥാനവും ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരുടെ റിക്കർവ് മത്സരത്തിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് മൂന്നാം സ്ഥാനവും നേടി.

ലിറ്റിൽ ഫ്ലവർ കോളേജ് തുടർച്ചയായി അഞ്ചാം വർഷവും ആർച്ചറി കിരീടം നേടി . ഇന്ത്യൻ, കോമ്പൗണ്ട്, റിക്കർവ് റൗണ്ടിൽ അപർണ, ദക്ഷിണ,മീര എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. ഇന്ത്യൻ റൗണ്ടിൽ മേഘ്ന കൃഷ്ണ ഐശ്വര്യ, എന്നിവർ തുടർച്ചയായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോമ്പൗണ്ട് റൗണ്ടിൽ ആർദ്ര ഷാജി,അരുണ ബി എന്നിവർ തുടർച്ചയായി 2,3 സ്ഥാനങ്ങൾ നേടി.റിക്കർവ് റൗണ്ടിൽ ജെയ്ന ജോഷി ദേവിക എന്നിവർ തുടർച്ചയായി രണ്ടു മൂന്നു സ്ഥാനങ്ങൾ നേടി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അപർണ മേഘ്ന ഐശ്വര്യ ഭവ്യാലക്ഷ്മി ദക്ഷിണ എന്നിവർ യൂണിവേഴ്സിറ്റി ടീമിലേക്ക് യോഗ്യത നേടി.