വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടു , പരാതിക്കാരിക്ക് ഇൻഷൂറൻസ് തുക നൽകാൻ ഉപഭോതൃ കോടതി വിധി
തൃശൂർ : വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് അർഹത പെട്ട ഇൻഷൂറൻസ് തുക നൽകാതിരുന്ന ഐ സി ഐ സി ലംബാർഡ് ജി ഐ സി ക്കെതിരെ ഉപഭോതൃ കോടതി വിധി .തൃശൂർ അയ്യന്തോൾ തട്ടാരു പറമ്പിൽ ഷി ബി ഫയൽ ചെയ്ത കേസിലാണ് കൺസ്യൂമർ കോടതിയുടെ വിധി വന്നത് ,ഷിബി ക്ക് നടത്തിയ ശസ്ത്ര ക്രിയ പരാജയമായിരുന്നവെന്നും ഷിബിക്ക് ഇൻഷൂറൻസ് തുകക്ക് അർഹത ഉണ്ടെന്നും കാണിച്ചു ജില്ലാ മെഡിക്കൽ ആഫീസർ ഇൻഷൂറൻസ് കമ്പനിക്ക് രേഖകൾ നൽകിയിരുന്നു.
എന്നാൽ കമ്പനി പണം നൽകാതെ ഷിബിയെ ഇൻഷൂറൻസ് കമ്പനി പറ്റിക്കുകയായിരുന്നു ഇതിനെതിരെ ജില്ലാ ഉപഭോക്തൃ കോടതയിൽ നൽകിയ ഹർജി പരിഗണിച്ച പ്രസിഡന്റ് സി റ്റി സാബു ,മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ , എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരിക്ക് 30,000 രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി ചിലവിലേക്ക് 2000 രൂപ നൽകാനും വിധി പ്രസ്താവിച്ചത് . ഹർജിക്കാരന് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി