Madhavam header
Above Pot

എന്‍.കെ. അക്ബറിന്റെ ജയം അസാധുവാക്കാന്‍ ഹൈക്കോടതിയിൽ ഹര്‍ജി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥി എന്‍.കെ. അക്ബറിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്.

റിട്ടേണിംഗ് ഒാഫീസര്‍ക്കും എന്‍.കെ. അക്ബറിനും പുറമേ കെ.എന്‍.എ ഖാദര്‍, സി.പി. ദിലീപ്, അഷറഫ് വടക്കൂട്ട്, ആന്റണി, കുമാരന്‍, ഹാരിസ് ബാബു, നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കാനാണ് ജസ്റ്റിസ് മേരി ജോസഫ് നിര്‍ദ്ദേശിച്ചത്.

Astrologer

ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്റെ നാമനിര്‍ദ്ദേശ പത്രിക അപാകത ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഒാഫീസര്‍ തള്ളിയിരുന്നു. പത്രികയ്ക്കൊപ്പം നല്‍കുന്ന ഫോം ബിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇത്തരം അപാകതയുള്ള പത്രികകള്‍ പല മണ്ഡലങ്ങളിലും റിട്ടേണിംഗ് ഒാഫീസര്‍മാര്‍ സ്വീകരിച്ചെന്നും നിവേദിതയുടെ പത്രിക തള്ളിയത് വിവേചനമാണെന്നും ആരോപിച്ചാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അനില്‍കുമാര്‍ ഹര്‍ജി നല്‍കിയത്.

Vadasheri Footer