Post Header (woking) vadesheri

വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന,

Above Post Pazhidam (working)

മുംബൈ : ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന.2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉൾപ്പെടെ 2500 കിലോഗ്രാമിന്റെ മയക്കുമരുന്ന് വഹിച്ചിരുന്ന ബോട്ട് പിടികൂടി.

Arya bhavan inner

. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് ടര്‍കാഷ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനം സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം നാവിക സേന ഈ മേഖലയിൽ സുരക്ഷ കാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് ടർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലേക്ക് എത്തിയ യുദ്ധകപ്പൽ ഈ ബോട്ടുകളെ വളഞ്ഞു.

First Paragraph Jitesh panikar (working)

തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. 2386 കിലോ ഹാഷിഷും 121 ഹെറോയിനുമാണ് പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു.

എന്നാൽ ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല. അന്താരാഷ്ട്ര ലഹരിക്കടത്ത് ശ്യംഖലയുടെ ഭാഗമായവരെയാണ് പിടികൂടിയതെന്നാണ് ഉന്നത നാവികസേന വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി 2025 ജനുവരി മുതൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ‌എൻ‌എസ് ടർക്കാഷ്.