ടൈൽ വിരിച്ചതിലെ അപാകതകൾ,25,000 രൂപ നഷ്ടം നൽകണം.

Above Post Pazhidam (working)

തൃശൂർ : ടൈൽ വിരിച്ചതിലെ അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴുവിൽ വെസ്റ്റിലെ തോട്ടുപുര വീട്ടിൽ നന്ദനൻ.ടി.ബി.ഫയൽ ചെയ്ത ഹർജിയിലാണ് കീഴ്പ്പുള്ളിക്കരയിലെ വലിയപറമ്പിൽ വീട്ടിൽ വി.ജി.മോഹനനെതിരെ ഇപ്രകാരം വിധിയായതു്. നന്ദനൻ ടൈൽ വിരിക്കുന്ന പണികൾ മോഹനനെ ഏൽപ്പിക്കുകയായിരുന്നു. യഥാസമയം പണികൾ പൂർത്തിയാക്കിയില്ലെന്ന്‌ മാത്രമല്ല പണികൾ ചെയ്തതിൽ അപാകതകളുമുണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.

Poonthanam

Vasudev Inn
Rugmani 700-200

ടൈൽ വിരി എറ്റെടുത്തിട്ടില്ലെന്നും ടൈൽ വിൽപ്പന നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം.എന്നാൽ എതിർവിസ്താരത്തിൽ ടൈൽ വില്പന നടത്തിയതു് താനല്ലെന്ന് എതിർകക്ഷി സമ്മതിക്കുകയായിരുന്നു. മറ്റൊരു ടൈൽ ഡിപ്പോയിൽ നിന്ന് ടൈലുകൾ ഹർജിക്കാരന് വാങ്ങിക്കൊടുത്തു എന്നതായി അടുത്ത വാദം. എതിർകക്ഷിയുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

First Paragraph Jitesh panikar (working)