Post Header (woking) vadesheri

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് മൂന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി

Above Post Pazhidam (working)

തൃശൂർ : പട്ടിക്കാട് കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ വാഴയിൽ നിന്നും ഉൽപാദിപ്പിക്കുന്ന 3 മൂല്യവർധിത ഉൽപ്പന്നങ്ങൾ ഗവ ചീഫ് വിപ്പ് കെ രാജൻ പുറത്തിറക്കി. ലോക ഭക്ഷ്യ ദിനത്തിൻറെ ഭാഗമായി കാർഷിക സർവ്വകലാശാലയുടെ
കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ വാഴ ഗവേഷണ കേന്ദ്രം രൂപം നൽകിയ പോഷകസമൃദ്ധമായ നൂതന വാഴഉൽപ്പന്നങ്ങളാണ് കാർഷിക സർവകലാശാല പുറത്തിറക്കിയത്.വാഴപ്പഴവും കായപ്പൊടിയും ഉപയോഗിച്ചുകൊണ്ടുള്ള ബ്രെഡ്, മധുരം കുറഞ്ഞ കുക്കീസ്, മിഠായികൾ എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. ജാമോ, സോസോ ഉപയോഗിക്കാതെ തന്നെ കഴിക്കാൻ സാധിക്കുന്ന സ്വാദിഷ്ഠമായ രീതിയിലാണ് ബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്.

Ambiswami restaurant

ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ മധുരം കുറഞ്ഞ കുക്കീസിനും ആവശ്യക്കാർ ഏറെയാണ്. വിവിധ പഴങ്ങളുടെ സ്വാദ് നിലനിർത്തി വൈവിധ്യമാർന്ന മിഠായികളും പുറത്തിറക്കിയിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റും ചേർന്ന്‌ സംഘടിപ്പിച്ച വെബിനാർ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു . വാഴ ഗവേഷണ കേന്ദ്രം മേധാവി ഡോ പി.ബി. പുഷ്പലതയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത് .

വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തി വൈവിധ്യമാർന്ന സാങ്കേതികവിദ്യകൾ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട് വാഴയുടെ പഴം ഉപയോഗിച്ചുള്ള ജ്യൂസ്, ഹൽവ കേക്ക്, ഹണി, വാഴ പൊടി കുക്കീസ്, ബർഫി, കേക്ക്, ഉണ്ണിപ്പിണ്ടി ജ്യൂസ്, അച്ചാറുകൾ, വാഴപ്പിണ്ടിയുടെ പുറത്തുള്ള പോളകളിൽ നിന്നു നാരുകൾ വേർതിരിച്ചെടുത്ത ബാഗുകൾ, അലങ്കാരവസ്തുക്കൾ എന്നിവയടക്കം നൂറിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കേന്ദ്രത്തിൽ ഉല്പാദിപ്പിച്ചു വരുന്നുണ്ട്. മണ്ണുത്തി ആറ്റിക്ക്, മാരാക്കൽ വാഴ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ജനങ്ങൾക്ക് മൂല്യവർധിത ഉത്പന്നങ്ങൾ ലഭ്യമാകും.

Second Paragraph  Rugmini (working)