വാളയാറിൽ വാനും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു

പാലക്കാട്: വാളയാറിൽ കണ്ടെയ്നർ ലോറിയും ഓമ്നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു . മൂന്ന് കുട്ടികൾ അടക്കം മരിച്ച അഞ്ചു പേരും തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർക്ക് പരിക്കേറ്റു. കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ഷെറിൻ, റയാൻ, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാൻ, ആൽഫ സൂഫിയ എന്നിവരാണ് മരിച്ചത്.

Vadasheri

new consultancy

Astrologer

ദേശീയപാതയിൽ വച്ച് തന്നെയാണ് അപകടമുണ്ടായത്. കൊയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ഓമ്നിവാനിൽ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്നർ ലോറി തിരിക്കുന്നതിനിടെ ഓമ്നിവാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് പേരിൽ മൂന്ന് പേരെ കോവൈ മെഡിക്കൽ കോളേജിലേക്ക് മാറ്റി .

buy and sell new

Astrologer