Post Header (woking) vadesheri

വാളയാര്‍ സംഭവം , കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.

Above Post Pazhidam (working)

ചാവക്കാട് : വാളയാറിൽ ക്രൂരമായി പീഡനത്തിരയായി കൊല്ലപ്പെട്ട പിഞ്ചു ബാലിക സഹോദരിമാരുടെ കൊലപാതകികളായ പാർട്ടി ക്രിമിനലുകളെ രക്ഷപെടാൻ വഴിയൊരുക്കിയ ഭരണ കൂട അധികാരി വർഗ്ഗത്തിന് താക്കീതായി കെ എസ് യു ചാവക്കാട് പ്രതിഷേധാഗ്നി തെളിയിച്ചു.
വിദ്യർത്ഥിനികളായ സഹോദരിമാരുടെ കുടുംബത്തിന് നീതി ലഭിക്കും വരും കെ എസ് യു സമരങ്ങളുമായി മുന്നോട്ടു പോകും എന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട്കെ എസ്യു ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സറൂക് മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിന് ജില്ലാ സെക്രട്ടറി ഫായിസ് പ്രതിഷേധാഗ്നി തെളിച്ചു. ക്രൈസ്റ്റ് കോളേജ് ചെയർമാൻ മെഹ്‌റൂഫ്. വി. എം. യൂത്തു കോൺഗ്രസ്സ് നേതാക്കന്മാരായ നവാസ് തെക്കുംപുറം, മുഹമ്മദ് ഗെയ്‌സ്, റിഷി ലാസർ
നിഷാം കപ്പൽ, നിസാമുദ്ധീൻ കെ എസ്യു നേതാക്കളായ നൗഫൽ ജമാൽ, റാഷിദ്, ഫഹദ് പാലയൂർ എന്നിവർ പ്രസംഗിച്ചു. സഗീർ തിരുവത്ര സ്വാഗതവും, റാഷിദ് നന്ദിയും രേഘപെടുത്തി.

Ambiswami restaurant