വാളയാര്‍ കേസ് , സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട് ഫേസ്ബുക്കില്‍ പറഞ്ഞു. പ്രോസിക്യൂട്ടര്‍ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കില്‍ ആദ്യം നല്ലൊരു വക്കീല്‍ ആകണം. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിനോദ് പറയുന്നു.പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കി പ്രതിയെ വിട്ടയ്ക്കും, പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ടെന്ത് കാര്യം’- വിനോദ് കയനാട്ട് കുറിച്ചു.
ഇതിനിടെ വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണമുണ്ടാകുമെന്ന്മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു . വിഷയത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പ്രതികളെ വെറുതെവിട്ടതും ഒപ്പം പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡിഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പുനഃരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും ബാലന്‍ വ്യക്തമാക്കി.