Post Header (woking) vadesheri

വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ പൊതു നോട്ടീസ് പുറപ്പെടുവിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.

Ambiswami restaurant

അടിമലത്തുറയിൽ വളർത്ത് നായയെ കെട്ടിതൂക്കി അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ഇനി വളർത്ത് മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസുമാരായ എ. കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.<

Second Paragraph  Rugmini (working)